പകർച്ചപ്പനി; സൗദിയിൽ സ്കൂളുകളിൽ പോകാനാകാതെ നിരവധി മലയാളി വിദ്യാർഥികൾ; പ്രവാസികൾ ശ്രദ്ധിക്കേണ്ടത്
സൗദിയിൽ നിരവധി മലയാളി വിദ്യാർഥികളെയും പകർച്ചപ്പനി ബാധിച്ചതായി സൂചന.
ജിദ്ദ ഇന്ത്യൻ സ്കൂളിലെ പല മലയാളി വിദ്യാർഥികളും പകർച്ചപ്പനി മൂലം സ്കൂളിൽ പോകാൻ സാധിക്കാത്ത അവസ്ഥയിലാണുള്ളതെന്ന് ചില രക്ഷിതാക്കൾ അറേബ്യൻ മലയാളിയെ അറിയിച്ചു.
പരീക്ഷ നടക്കുന്ന സമയമായത് കൊണ്ട്, പല കുട്ടികൾക്കും പനി കാരണം പരീക്ഷ നഷ്ടപ്പെട്ടതായും രക്ഷിതാക്കൾ പറഞ്ഞു.
അതേ സമയം പകർച്ചപ്പനിക്കെതിരെയുള്ള വാക്സിനെടുക്കാൻ സൗദി ആരോഗ്യ മന്ത്രാലയം ദിവസങ്ങളായി ആഹ്വാനം ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് സൗദി വിഖായയും ആഹ്വാനം ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിൽ പകർച്ചപ്പനി തടയുന്നതിനായി എല്ലാ പ്രവാസികളും പകർച്ചപ്പനിക്കെതിരെയുള്ള പ്രതിരോധ വാക്സിൻ സ്വീകരിക്കണമെന്നും പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതിൽ ശ്രദ്ധിക്കണമെന്നും സാമൂഹിക പ്രവർത്തകർ ആഹ്വാനം ചെയ്തു.
അതേ സമയം സൗദിയിൽ പുതുതായി 294 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa