Wednesday, November 27, 2024
Saudi ArabiaTop Stories

സൽമാൻ രാജാവ് മൂന്ന് ഉത്തരവുകൾ പുറപ്പെടുവിച്ചു

സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഇന്ന് സുപ്രധാനമായ മൂന്ന്  ഉത്തരവുകൾ പുറപ്പെടുവിച്ചു.

1. അൽ ഖർജ് ഗവർണ്ണറായി ഫഹദ് ബിൻ മുഹമ്മദ്‌ ബിൻ സ അദ് ബിൻ അബ്ദുൽ അസീസ് രാജകുമാരനെ മികച്ച റാങ്കോടെ നിയമിച്ചു.

2. ഡോ: ഹിഷാം ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുല്ല ആൽ ശൈഖിനെ മനുഷ്യാവകാശ കമ്മീഷൻ മേധാവിയുടെ അസിസ്റ്റന്റ് ആയി നിയമിച്ചു.

3. കിംഗ് അബ്ദുൽ അസീസ് സർവകലാശാലയുടെ ഡയറക്ടർ ഡോ. അബ്ദുൽ റഹ്മാൻ ബിൻ ഉബൈദ് അൽ യൂബിയെ തൽസ്ഥാനത്ത് നിന്ന് ഒഴിവാക്കി.  പദവിയുടെ സ്വാധീനം വ്യക്തിതാത്പര്യങ്ങൾക്കായി ചൂഷണം ചെയ്തതിനും സർവകലാശാലാ ഫണ്ട് ധൂർത്തടിച്ചതിനും ഇദ്ദേഹത്തിനെതിരെ അഴിമതി വിരുദ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചതിനെത്തുടർന്നാണിത്.

കഴിഞ്ഞ ദിവസം രാജാവ് ജിദ്ദയിൽ നിന്ന് റിയാദിൽ മടങ്ങിയെത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്