അവസാനം ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തു; പരാഗിനെ പുറത്താക്കി
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്വിറ്റർ ലോകത്തിലെ ഏറ്റവും സമ്പന്നനനായ വ്യക്തിയും ടെസ് ലയുടെ ഉടമയുമായ ഇലോൺ മസ്ക് എറ്റെടുക്കുന്ന പ്രക്രിയ പൂർത്തിയായി.
ദ് ബേർഡ് ഈസ് ഫ്രീ എന്ന ട്വീറ്റോടെ മസ്ക് തന്റെ ഏറ്റെടുക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനു ഇതോടെ വിരാമമായിരിക്കുകയാണ്.
44 ബില്യൻ ഡോളർ എന്ന മോഹവിലയ്ക്കായിരുന്നു റ്റ്വിറ്റർ കമ്പനി ഏറ്റെടുക്കാൻ മസ്ക് കരാർ ഒപ്പുവച്ചത്.
അതേ സമയം റ്റ്വിറ്റർ സി ഇ ഒ പരാഗ് അഗ്രവാൾ അടക്കം പ്രമുഖരായ മൂന്ന് പേരെ മസ്ക് ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കിയയുടൻ പുറത്താക്കിയതായാണ് റിപ്പോർട്ട്. അഗ്രവാളിനു പുറമെ സി എഫ് ഒ നെദ് സെഗൽ, ലീഗൽ ഹെഡ് വിജയ ഗഡ്ഡെ എന്നിവരാണ് പുറത്ത് പോയ മറ്റു രണ്ട് പേർ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa