Wednesday, November 27, 2024
Saudi ArabiaTop Stories

സൗദിയിൽ വാറ്റ് കുറക്കാൻ സമയമായോ? ധന മന്ത്രിയുടെ പ്രതികരണം ഇങ്ങനെ

സാമ്പത്തിക മിച്ചം രാജ്യത്തെ മൂല്യവർധിത നികുതി പുനഃപരിശോധിക്കുന്നതിലേക്ക് നയിക്കുമോ ഇല്ലയോ എന്ന സംശയത്തിനു ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ മറുപടി നൽകി.

സാമ്പത്തിക സ്ഥിതിയെ ആശ്രയിച്ചുള്ള സാമ്പത്തിക നയങ്ങളുണ്ട്, അതേ സമയം, മാറ്റമില്ലാതെ തുടരുന്ന സ്ഥിരമായ സാമ്പത്തിക പരിഷ്കാരങ്ങളും ഉണ്ട്.

സാമ്പത്തിക സാഹചര്യങ്ങൾ അനുയോജ്യമായ സമയത്ത് മൂല്യവർധിത നികുതിയുടെ കാര്യത്തിൽ പുന:പരിശോധന നടക്കും.

നിലവിലെ സാമ്പത്തിക സ്ഥിതി അധിക നികുതി പുന പരിശോധിക്കുന്നതിനു പറ്റിയ സാഹചര്യമല്ല. പ്രത്യേകിച്ചും ലോകം ഒരു സാമ്പത്തിക പ്രതിസന്ധിക്ക് സാക്ഷ്യം വഹിക്കുന്നതിനാൽ, എന്തെങ്കിലും തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്