Thursday, November 28, 2024
Saudi ArabiaTop Stories

റി എൻട്രി വിസയിൽ പോയി തിരികെ വരാത്തവർക്കുള്ള സൗദിയിലേക്കുള്ള പുന: പ്രവേശനം; നിലപാട് ആവർത്തിച്ച് ജവാസാത്ത്

ജിദ്ദ: സൗദിയിൽ നിന്ന് അവധിയിൽ പോയി നിശ്ചിത കാല പരിധിക്കുള്ളിൽ തിരികെ വരാതെ നാട്ടിൽ കുടുങ്ങിയവർക്ക് സൗദിയിലേക്കുള്ള മടങ്ങി  വരവിനെക്കുറിച്ചുള്ള സംശയങ്ങൾക്ക് പഴയ നിലപാട് തന്നെ അവർത്തിച്ച് മറുപടി നൽകി ജവാസാത്ത്.

റി എൻട്രി വിസാ കാലാവധി അവസാനിച്ച് നാട്ടിൽ കുടുങ്ങിയവർക്ക് മറ്റൊരു സ്പോൺസറുടെ അടുത്തേക്ക് പുതിയ തൊഴിൽ വിസയിൽ പോകണമെങ്കിൽ മൂന്ന് വർഷം കഴിയണം എന്ന വ്യവസ്ഥയാണ് ജവാസാത്ത് ആവർത്തിച്ചത്.

അതേ സമയം പഴയ സ്പോൺസറുടെ അടുത്തേക്ക് തന്നെ പുതിയ വിസയിൽ പോകുന്നവർക്കും ഫാമിലി വിസയിലായിരിക്കേ അവധിയിൽ പോയി മടങ്ങി വരാത്തവർക്കും ഈ മൂന്ന് വർഷ വിലക്ക് ബാധകമാകില്ല. അവർക്ക് ഏത് സമയവും തിരികെ മടങ്ങാൻ സാധിക്കും.

നിരവധി സൗദി പ്രവാസികൾ കൊറോണ സമയത്ത് നാട്ടിൽ കുടുങ്ങി സൗദിയിലേക്ക് മടങ്ങാൻ കഴിയാതെ പ്രയാസപ്പെടുന്നുണ്ട്.

ഇത്തരം ആളുകളുടെ വിഷയത്തിൽ ബന്ധപ്പെട്ട അധികൃതരുമായി ചർച്ചകൾ നടത്തി ആവശ്യമായ പരിഹാരം കണ്ടെത്താൻ ഇന്ത്യൻ പ്രതിനിധികൾ ശ്രമിച്ചാൽ ഇനിയും അത് നിരവധിയാളുകൾക്ക് വലിയ ഉപകാരമായിരിക്കുമെന്നാണ് പ്രവാസികളുടെ അഭിപ്രായം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്