Friday, November 15, 2024
Saudi ArabiaTop Stories

രാജാവ് പുറത്താക്കിയ ജിദ്ദ യൂണിവേഴ്സിറ്റി പ്രസിഡന്റ് അപഹരിച്ചത് 50 കോടി റിയാൽ

ജിദ്ദ ആസ്ഥാനമായുള്ള കിംഗ് അബ്ദുൽ അസീസ് സർവകലാശാലയുടെ പുറത്താക്കപ്പെട്ട പ്രസിഡന്റുമായി ബന്ധപ്പെട്ട അഴിമതിക്കേസിന്റെ  പുതിയ വിവരങ്ങൾ സൗദി അഴിമതി വിരുദ്ധ ഏജൻസിയിലെ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. 

സർവ്വകലാശാലയുടെ ഫണ്ടിൽ നിന്ന് 500 മില്യണിലധികം റിയാൽ പുറത്താക്കിയ മേധാവി അപഹരിച്ചതായി ഓവർസൈറ്റ് ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി (നസഹ) അണ്ടർസെക്രട്ടറിയും ഔദ്യോഗിക വക്താവുമായ അഹമ്മദ് അൽ ഹുസൈൻ പറഞ്ഞു. 

കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച്  സർവകലാശാലയുടെ പ്രസിഡന്റ് ഡോ. അബ്ദുറഹ്മാൻ അൽ-യൂബിയെ പ്രത്യേക ഉത്തരവിലൂടെ രാജാവ് വ്യാഴാഴ്ച സ്ഥാനത്തുനിന്ന് പുറത്താക്കുകയും നിയമ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഫണ്ടുമായി ബന്ധപ്പെട്ട് ആവശ്യമായ  മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അൽ-ഹുസൈൻ  പറഞ്ഞു. രാജ്യത്തിന്റെ ഖജനാവിലേക്ക് പ്രസിഡന്റ് അപഹരിച്ച പണം തിരികെ എത്തിക്കാനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പൊതു സ്വത്ത് മോഷ്ടിക്കുന്ന ഏതൊരാളും ഉത്തരവാദിത്തത്തിനും ശിക്ഷയ്ക്കും വിധേയനാകുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

പ്രതി തന്റെ ഔദ്യോഗിക  അധികാരങ്ങൾ വ്യക്തിപരമായ താൽപ്പര്യങ്ങൾക്കായി ചൂഷണം ചെയ്യുക, യൂണിവേഴ്‌സിറ്റി ഫണ്ട് ദുരുപയോഗം ചെയ്യുക, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നിവ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ ചെയ്തതായി അഴിമതി വിരുദ്ധ സമിതി കണ്ടെത്തിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്