3500 റിയാലിനു താഴെ മാസ ശമ്പളമുള്ളവർക്ക് സേവിംഗ് ഉണ്ടാക്കാനായി ഡോ: സലീം ബാശമീൽ നൽകുന്ന ഉപദേശം ഇങ്ങനെ
ജിദ്ദ: 2,000 മുതൽ 3,500 റിയാൽ വരെ ശമ്പളം ലഭിക്കുന്നവർക്ക് അവരുടെ ശമ്പളത്തിൽ നിന്ന് എങ്ങനെ മിച്ചം വെക്കാമെന്നത് സംബന്ധിച്ച് റിയാലി അംബാസഡർ ഫോർ ഫിനാൻഷ്യൽ അവയർനെസ് പരിശീലകൻ ഡോ. സലീം ബാശമീൽ ചില സുപ്രധാന ഉപദേശങ്ങൾ നൽകുന്നു.
ഒരു തൊഴിലാളി തന്റെ പ്രതിമാസ ശമ്പളം യാതൊരു സേവിംഗും ഇല്ലാതെ മുഴുവൻ ചെലവാക്കരുത്; അത് വലിയ അബദ്ധമാണ്.
ചില വ്യക്തികൾ മാസ വരുമാനം വർദ്ധിക്കുന്നതോടെ ചെലവും വർദ്ധിപ്പിക്കും. അത് മാറ്റി വരുമാനം വർദ്ധിക്കുന്നതോടെ ചെലവ് വർദ്ധിപ്പിക്കാതെ മിച്ചം പിടിക്കണം.
അതോടൊപ്പം കുറഞ്ഞ ശംബളമുള്ളവർ പുതിയ ജോലി അന്വേഷിച്ച് കണ്ടെത്തി അവരുടെ പ്രതിമാസ വരുമാനം വർദ്ധിപ്പിക്കണമെന്നും, അതിനാൽ അവർക്ക് മിച്ചം വെക്കാൻ കഴിയുമെന്നും ഡോ: സലീം ബാശമീൽ ഓർമ്മിപ്പിക്കുന്നു.
അന്താരാഷ്‌ട്ര സമ്പാദ്യ ദിനത്തോടനുബന്ധിച്ച് അൽ-ഇഖ്ബാരിയ ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു ഡോ: സലീം മേൽ നിർദ്ദേശങ്ങൾ നൽകിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa