Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിലേക്കുള്ള മൂന്ന് വർഷത്തെ പ്രവേശന വിലക്ക് ബാധകമാകുന്നത് എന്ന് മുതൽ ? ജവാസാത്ത് വിശദീകരണം കാണാം

ജിദ്ദ: സൗദിയിൽ നിന്ന് റി എൻട്രി വിസയിൽ നാട്ടിലേക്ക് പോയ ഒരാൾ വിസാ കാലാവധിക്കുള്ളിൽ തിരികെ വന്നില്ലെങ്കിൽ ബാധകമാകുന്ന 3 വർഷത്തെ പ്രവേശന വിലക്ക് ആരംഭിക്കുന്നത് എന്ന് മുതലാണെന്ന ചോദ്യത്തിനു സൗദി ജവാസാത്ത് പ്രതികരിച്ചു.

സൗദിയിൽ നിന്ന് അവധിയിൽ പോയ ആളുടെ റി എൻട്രി വിസാ കാലാവധി അവസാനിച്ചത് മുതൽ ആയിരിക്കും 3  വർഷ പ്രവേശന വിലക്ക് ബാധകമാകുക.

ഈ മൂന്ന് വർഷം കണക്കാക്കുന്നത് ഹിജ്രി കലണ്ടർ (അറബി ഡേറ്റ്) പ്രകാരമായിരിക്കും എന്നും ജവാസാത്ത് വ്യക്തമാക്കുന്നു.

ജവാസാത്ത് മറുപടി

അതേ സമയം പുതിയ ഒരു സ്പോൺസറുടെ തൊഴിൽ വിസയിൽ പോകുന്ന സമയത്താണ് ഈ 3 വർഷ പ്രവേശന വിലക്ക് ബാധകമാകുക. പഴയ സ്പോൺസർ തന്നെ പുതിയ വിസ അയച്ച് കൊടുത്തതാണെങ്കിൽ 3 വർഷത്തെ പ്രവേശന വിലക്ക് ബധകമാകില്ല.

കൊറോണ സമയത്തും അല്ലാതെയുമായി നിരവധി സൗദി പ്രവാസികൾ നാട്ടിൽ അവധിയിൽ പോയി തിരികെ വരാൻ സാധിക്കാതെ പ്രയസപ്പെടുന്നുണ്ട്. 3 വർഷ പ്രവേശന വിലക്കാണ് പലർക്കും വിലങ്ങു തടിയായി മാറിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്