സൗദിയിൽ നിന്ന് ഖത്തറിലേക്കുള്ള പ്രവേശനത്തിന് ഇന്ന് മുതൽ നിയന്ത്രണം
ലോകക്കപ്പിനോടനുബന്ധിച്ച് നവംബർ 1 മുതൽ സൗദിയിൽ നിന്ന് ഖത്തറിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി ജവാസാത്ത് അറിയിച്ചു.
നവംബർ 1 നു പുലർച്ചെ 12 മണി മുതൽ ഹയ കാർഡിൽ രെജിസ്റ്റർ ചെയ്ത പാസ്പോർട്ട് ഉടമകൾക്ക് മാത്രമാണ് സൽവാ അതിർത്തി വഴിയും വ്യോമ മാർഗവും ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുക.
ഖത്തർ പൗരന്മാർക്ക് മാത്രമേ ഈ നിബന്ധനയിൽ നിന്ന് ഇളവ് അനുവദിക്കുകയുള്ളൂ.
https://hereforyou.sa/ എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ ലോകക്കപ്പ് സമയത്ത് ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികളെക്കുറിച്ചുള്ള സംശയങ്ങൾക്ക് ഉത്തരം ലഭിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa