Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ ബജറ്റ്; ഈ വർഷം മൂന്നാം പാദത്തിലെ റിപ്പോർട്ട് പുറത്ത് വിട്ടു

റിയാദ്: ഈ വർഷം മൂന്നാം പാദത്തിലെ ബജറ്റ് റിപ്പോർട്ട് സൗദി ധനകാര്യ മന്ത്രാലയം പുറത്തിറക്കി.

2022 ലെ മൂന്നാം പാദത്തിലെ വരുമാനം ഏകദേശം 301.8 ബില്യൺ റിയാൽ ആണ്,  287.7 ബില്യൺ റിയാൽ ചെലവ് വന്നപ്പോൾ 14.1 ബില്യൺ റിയാലിന്റെ മിച്ചം ആണ് ഉണ്ടായിട്ടുള്ളത്.

ഈ വർഷം ആദ്യത്തെ ഒമ്പത് മാസത്തെ വരുമാനം ഏകദേശം 950.2 ബില്യൺ റിയാലും ചെലവുകൾ 800.7 ബില്യൺ റിയാലും മിച്ചം 149.5 ബില്യൺ റിയാലുമാണ്.

ഈ വർഷം മൂന്നാം പാദത്തിലെ എണ്ണ ഇതര വരുമാനം 72 ബില്യൺ റിയാൽ കവിഞ്ഞു, ഈ വർഷം ആദ്യം മുതലുള്ള എണ്ണേതര വരുമാനം മൊത്തം 287 ബില്യൺ റിയാലായി.

മൂന്നാം പാദത്തിലെ എണ്ണ വരുമാനം ഏകദേശം 229 ബില്യൺ കവിഞ്ഞു. വർഷത്തിന്റെ തുടക്കം മുതൽ ഇത് വരെയുള്ള എണ്ണ വരുമാനം 663 ബില്യൺ റിയാലായിട്ടുണ്ട്.

ഏറ്റവും കൂടുതൽ ബജറ്റ് തുക ചെലവഴിച്ചത് സൈനിക മേഖലക്കാണ്. 159 ബില്യൺ റിയാൽ ആണ് മൂന്നാം പാദത്തിലെ സൈനിക മേഖലക്കുള്ള ചെലവ്.

മൂന്നാം പാദത്തിൽ ആരോഗ്യ സാമൂഹിക വികസന മേഖലയിൽ 153 ബില്യൺ റിയാൽ ചെലവഴിച്ചപ്പോൾ വിദ്യാഭ്യാസ മേഖലയിൽ 146 ബില്യൺ റിയാൽ ചെലവഴിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്