സൗദിയിൽ വൻ മയക്ക് മരുന്ന് വേട്ട; വിദേശികളടങ്ങുന്ന സംഘം പിടിയിൽ
റിയാദ്: രാജ്യത്തിനകത്തേക്ക് 2 മില്യൺ നിരോധിത മയക്കരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം ഒമാൻ സുരക്ഷാ വിഭാഗത്തിന്റെ സഹകരണത്തോടെ പിടി കൂടിയതായി സൗദി കസ്റ്റംസ് അറിയിച്ചു.
റിയാദിലെ ഒരു ഗോഡൗണിൽ സൂക്ഷിച്ചിരുന്ന അയൺ മെഷീൻ ഷിപ്മെന്റിനകത്തായിട്ടായിരുന്നു മയക്ക് മരുന്ന് ഗുളികകൾ സൂക്ഷിച്ചിരുന്നത്.
മൂന്ന് സൗദികൾ, ഒരു ജിസിസി പൗരൻ, രണ്ട് പാക് പൗരന്മാർ, രണ്ട് ബംഗ്ലദേശികൾ, ഒരു സിറിയക്കാരൻ എന്നിവരാണ് പിടിക്കപ്പെട്ടത്.
അറസ്റ്റിലായവരെ ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa