Sunday, November 24, 2024
Saudi ArabiaTop Stories

ഇത് ചരിത്രം; സൗദിയിൽ ആദ്യമായി ഇലക്ട്രിക് കാർ നിർമ്മികുന്ന കമ്പനിയുടെ പേര് പ്രഖ്യാപിച്ച് എം ബി എസ്‌

ചരിത്രത്തിൽ ആദ്യമായി, സൗദിയിലെ പ്രഥമ ഇലക്ട്രിക് കാർ നിർമ്മാണ കംബനിയുടെ ബ്രാൻഡ് നെയിം കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു.

“സീർ” എന്നാണ് പൂർണ്ണമായും സൗദിയിൽ നിർമ്മിക്കുന്ന ഇലക്ട്രിക് കാർ കംബനിയുടെ ബ്രാൻഡ് നെയിം.

ദേശീയ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി “സീർ” 562 ദശലക്ഷം റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുമെന്നും മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ അതിന്റെ നേരിട്ടുള്ള സംഭാവന 30 ബില്യൺ റിയാലിലെത്തുമെന്നും 2034 ഓടെ നേരിട്ടും അല്ലാതെയും 30,000 തൊഴിലവസരങ്ങൾ നൽകുമെന്നും പ്രതീക്ഷിക്കുന്നു.

സൗദി ഇൻ വെസ്റ്റ്മെന്റ് ഫണ്ടും ഫോക്സ്കോണും ചേർന്നായിരിക്കും സീർ കാർ സൗദിയിൽ നിർമ്മിക്കുക. പൂർണ്ണമായും സൗദിയിൽ നിർമ്മിക്കുന്ന  കാറിന്റെ ഇലക്ട്രിക്കൽ സിസ്റ്റം ഡെവലപ് ചെയ്യുന്നത് ഫോക്സ്കോണായിരിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്