വരണ്ട ചുമയുടെ കാരണങ്ങളും അതിനു വീട്ടിൽ തന്നെ നൽകാവുന്ന ചികിത്സയും വ്യക്തമാക്കി സൗദി കൺസൾട്ടന്റ്
വരണ്ട ചുമ ഉണ്ടാകാനുള്ള കാരണങ്ങളെക്കുറിച്ചും അതിനു വീടുകളിൽ വെച്ച് തന്നെ നൽകാവുന്ന ചികിത്സകളെക്കുറിച്ചും പ്രമുഖ സൗദി കൺസൾട്ടന്റ് ഡോ: ഖാലിദ് അൽ നിമർ വ്യക്തമാക്കി.
പൊടിയും പുകയും പോലുള്ളത് ശ്വസിക്കുന്നതും നെഞ്ച് വേദന, തൊണ്ട വേദന പോലുള്ളവയും വരണ്ട ചുമയുടെ കാരണങ്ങളിൽ ചിലതാണ്.
അതോടൊപ്പം ആസ്ത്മ, ശ്വസന നാളത്തിലെ വിട്ട് മാറാത്ത തടസ്സം, ഗേർഡ്, അപുർവ്വാവസരങ്ങളിൽ ഹൃദ്രോഗം എന്നിവയും വരണ്ട ചുമക്ക് കാരണമായേക്കാം.
വരണ്ട ചുമയിൽ നിന്ന് ആശ്വാസം ലഭിക്കാൻ
തേൻ, മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി, പേരക്ക ഇല, ഉപ്പുവെള്ളം, ഇരട്ടി മധുരം എന്നിവയുൾപ്പെടെ ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കാനും ഡോ: ഖാലിദ് നിമർ നിർദ്ദേശം നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa