Monday, November 25, 2024
HealthSaudi ArabiaTop Stories

പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം

പകർച്ചപ്പനിക്ക് ഏറ്റവും സാധ്യതയുള്ള വിഭാഗങ്ങൾക്ക് വാക്സിനേഷൻ നൽകണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം ശുപാർശ ചെയ്തു.

രോഗം പിടിപെടാൻ ഏറ്റവും സാധ്യതയുള്ള ഗ്രൂപ്പുകളെ മന്ത്രാലയം വെളിപ്പെടുത്തി. 5 വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, പ്രമേഹം, നെഞ്ച് രോഗങ്ങൾ (ആസ്തമ), ഹൃദ്രോഗം തുടങ്ങിയവയുള്ളവർ എന്നിവർക്കാണ് പനി ബാധിക്കാൻ സാധ്യത കൂടുതൽ.

“നിങ്ങൾ ആഗ്രഹിക്കാത്ത നിമിഷം” എന്ന മുദ്രാവാക്യത്തിന് കീഴിൽ സീസണൽ ഇൻഫ്ലുവൻസയ്‌ക്കെതിരെ വാക്‌സിനേഷൻ നൽകുന്നതിന് ആരോഗ്യ മന്ത്രാലയം  ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.

പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ള ആളുകൾ, രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകൾ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരടങ്ങുന്ന വിഭാഗങ്ങളെയാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ദിവസം പൊതു ജനങ്ങൾ മാസ്ക് ധരിക്കുന്നതിൽ ശ്രദ്ധ ചെലുത്തണമെന്ന് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്