മനുഷ്യക്കടത്തിന്റെ 13 ഉദാഹരണങ്ങൾ ഓർമ്മപ്പെടുത്തി സൗദി മാനവ വിഭവശേഷി മന്ത്രാലയം
ജിദ്ദ: മനുഷ്യക്കടത്തിനെതിരെ സൗദി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മനുഷ്യക്കടത്തിന്റെ 13 ഉദാഹരണങ്ങളുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. അവ താഴെ പറയുന്നവയാണ്.
തൊഴിലാളിക്ക് ബാധ്യതയില്ലാത്ത ഫീസോ ചെലവുകളോ ഈടാക്കുക, തൊഴിലാളിയെ നിർബന്ധിത തൊഴിലാളിയായി നിയമിക്കുക, അല്ലെങ്കിൽ രേഖാമൂലമുള്ളതോ വിശ്വസനീയമോ ആയ തൊഴിൽ കരാർ ഇല്ലാതെ തൊഴിലാളിയെ നിയമിക്കുക എന്നിവ മനുഷ്യക്കടത്തിൽ പെടുന്നു.
സ്ഥാനമോ സ്വാധീനമോ ദുരുപയോഗം ചെയ്യുക, അവയവങ്ങൾ നീക്കം ചെയ്യുകയോ മെഡിക്കൽ പരീക്ഷണങ്ങൾ നടത്തുകയോ ചെയ്യുക, തൊഴിലാളികൾക്ക് നിയമം അനുശാസിക്കുന്ന അവധികൾ പാലിക്കുന്നതിൽ സ്ഥാപനത്തിന്റെ പരാജയം, തൊഴിൽ വിസകൾ വിൽക്കുകയോ മധ്യസ്ഥത വഹിക്കുകയോ ചെയ്യുക എന്നിവ മനുഷ്യക്കടത്തിന്റെ ഉദാഹരണങ്ങളിൽ പെടുന്നു.
പാസ്‌പോർട്ട് പിടിച്ചെടുക്കൽ, നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുയും ചെയ്യുക, അല്ലെങ്കിൽ ഭിക്ഷാടനത്തിനായി തൊഴിലാളിയെ ചൂഷണം ചെയ്യുക എന്നിവയും മനുഷ്യക്കടത്തിൽ പെടുന്നു.
അതുപോലെ തന്നെ മോശമായി പെരുമാറുക, തൊഴിലാളിയെ വഞ്ചിക്കുക, അല്ലെങ്കിൽ 15 വയസ്സിന് താഴെയുള്ള കുട്ടികളെ തൊഴിൽ ആർട്ടിക്കിൾ 167 ലെ വ്യവസ്ഥകൾ പാലിക്കാതെ ജോലിക്ക് നിയമിക്കുക എന്നിവയും മനുഷ്യക്കടത്തിന്റെ ഉദാഹരണങ്ങളിൽ പെടുന്നതായി മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa