ഒ ടി പി നൽകി; സൗദിയിൽ മലയാളിയുടെ ബാങ്ക് അക്കൗണ്ട് കാലിയായി
സൗദിയിൽ വീണ്ടും ഒരു മലയാളി കൂടി ഫോൺ കാൾ തട്ടിപ്പിന്നിരയായി. അൽ ഖോബാറിൽ പുതുതായി എത്തിയ കോഴിക്കോട് സ്വദേശിയാണ് തട്ടിപ്പിന്നിരയായത്.
മലയാളിക്ക് ബ്രീട്ടീഷ് ബാങ്കിലുള്ള അക്കൗണ്ട് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും അബ്ഷിർ വഴി പെട്ടെന്ന് പൂർത്തിയാക്കാനാകുമെന്ന് പറഞ്ഞായിരുന്നു കാൾ ചെയ്തത്.
ഔദ്യോഗികമെന്ന് വിശ്വസിക്കുന്ന തരത്തിൽ ഇംഗ്ലീഷിലും അറബിയിലുമായിരുന്നു സംസാരിച്ചത്. പാസ്പോർട്ട് നമ്പറും ഇഖാമ നമ്പറും ഇങ്ങോട്ട് പറയുകയും ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് ഒന്നും ചോദിക്കാതിരിക്കുകയും ചെയ്തപ്പോൾ സംശയം തോന്നിയില്ലെന്നും തട്ടിപ്പിന്നിരയായ മലയാളി പറഞ്ഞു.
15 മിനുട്ടോളം സംസാരം തുടർന്ന ശേഷം മൊബൈലിൽ വരുന്ന ഒടിപി നമ്പർ നൽകാൻ ആവശ്യപ്പെടുകയും ഒ ടി പി നൽകുകയും ചെയ്തപ്പോൾ മൂന്ന് മിനിട്ടിനകം മൊബൈൽ നമ്പർ നിശ്ചലമാകുകയായിരുന്നു. സംശയം തോന്നി ബാങ്കിൽ പോയി അന്വേഷിച്ചപ്പോൾ അക്കൗണ്ടിലെ 1800 റിയാലും പിൻ വലിച്ചതായി അറിയാൻ സാധിച്ചു.
മലയാളിയുടെ കാർഡ് ട്രാൻസ്ഫർ ഫെസിലിറ്റി ഉപയോഗിച്ചാണ് പണം ട്രാൻസ്ഫർ ചെയ്തതെന്നാൽ ആരാണ് യഥാർഥത്തിൽ പണം മാറ്റിയതെന്ന് അറിയില്ലെന്ന് ബാങ്ക് ജീവനക്കാർ പറഞ്ഞു.
മൊബൈൽ കംബനിയുമായി ബന്ധപ്പെട്ടപ്പോൾ മലയാളിയുടെ സിം നമ്പർ മറ്റൊരാൾ ഉപയോഗിച്ച് ഒ ടി പി കൈവശപ്പെടുത്തിയായിരുന്നു തട്ടിപ്പ് നടന്നതെന്ന് വ്യക്തമാകുകയും ചെയ്തു. ഏതായാലും 1800 റിയാലിൽ നഷ്ടം ഒതുങ്ങിയ ആശ്വാസത്തിലാണ് മലയാളി യുവാവ്.
ബാങ്കുകളിൽ നിന്ന് ഒടിപി, പാസ് വേർഡ്, അല്ലെങ്കിൽ മറ്റേതെങ്കിലും ഡീറ്റെയിൽസ് ചോദിച്ച് വിളിച്ചാൽ ഉടൻ കാൾ കട്ട് ചെയ്യുകയാണ് ബുദ്ധി. അല്ലാത്ത പക്ഷം സംസാരിക്കാനിരുന്നാൽ എത്ര സൂക്ഷമത ഉള്ളയാളാണെങ്കിലും അറിയാതെ ഡിറ്റെയിൽസ് നല്കാനും പണം നഷ്ടപ്പെടാനും സാധ്യത ഉണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa