രണ്ട് വർഷത്തിനു ശേഷം നാട്ടിൽ പോകാനിരുന്ന മലയാളി സൗദിയിൽ മരിച്ചു
ഹായിൽ: കൊല്ലം സ്വദേശി സൗദിയിലെ ഹായിലിൽ മരിച്ചു. പള്ളിമുക്ക് കുളങ്ങര പടിഞ്ഞാറ്റത്തിൽ താജുദ്ദീൻ മകൻ അബൂസാലി (55) ആണ് ആശുപത്രിയിൽ വെച്ച് മരിച്ചത്.
കഴിഞ്ഞ 25 വർഷമായി പ്രവാസ ജീവിതം നയിക്കുകയായിരുന്ന ഇദ്ദേഹം രണ്ട് വർഷം മുംബായിരുന്നു നാട്ടിൽ പോയി വന്നത്.
ഇപ്പോൾ നാട്ടിൽ പോകാൻ ഒരുക്കങ്ങൾ നടക്കുന്ന സമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു.
ഹായിൽ ടൗണിൽ ഒരു വാട്ടർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അബുസാലി.
ഭാര്യയും മൂന്ന് പെൺ മക്കളും അടങ്ങുന്നതാണ് കുടുംബം.
മയ്യിത്ത് നാട്ടിലെത്തിക്കാൻ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ശ്രമങ്ങൾ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa