മൂന്നര മാസത്തിനുള്ളിൽ 20 ലക്ഷം തീർഥാടകർ ഉംറ നിർവ്വഹിച്ചു
മക്ക: നിലവിലെ ഉംറ സീസണിൽ ഉംറ നിർവ്വഹിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏകദേശം രണ്ട് ദശലക്ഷം തീർത്ഥാടകർ ഇതുവരെ സൗദി അറേബ്യയിൽ എത്തിയിട്ടുണ്ട്.
1444 മുഹറം 1-ന് (ജൂലൈ 30) ഉംറ സീസണിന്റെ തുടക്കം മുതൽ, രാജ്യത്തിന് പുറത്ത് നിന്നുള്ള മൊത്തം 19,64,964 തീർത്ഥാടകരുടെ വരവ് രാജ്യത്തിലെ വ്യോമ, കര, കടൽ തുറമുഖങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
വിമാനത്താവളങ്ങൾ വഴി എത്തിയവരുടെ എണ്ണം 17,83,392, കര തുറമുഖങ്ങൾ വഴി 1,80,363 തീർഥാടകർ എത്തിയപ്പോൾ, കടൽ വഴിയെത്തിയ തീർഥാടകരുടെ എണ്ണം 1,209 ആണ്.
ഏറ്റവും കൂടുതൽ മുസ് ലിംകൾ ഉള്ള രാഷ്ട്രമായ ഇന്തോനേഷ്യ ഏറ്റവും കൂടുതൽ തീർത്ഥാടകരെ അയച്ച രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ്. നിലവിലെ സീസണിൽ മൊത്തം 5,51,410 ഇന്തോനേഷ്യൻ ഉംറ തീർഥാടകരാണ് രാജ്യത്ത് എത്തിയത്.
3,70,083 തീർഥാടകരുമായി പാകിസ്ഥാൻ രണ്ടാം സ്ഥാനത്തും 2,30,794 തീർഥാടകരുമായി ഇന്ത്യ മൂന്നാം സ്ഥാനത്തും എത്തി. 1,50,109 തീർഥാടകരുമായി ഇറാഖും 1,01,657 തീർഥാടകരുമായി ഈജിപ്തുമാണ് ഇന്ത്യക്ക് തൊട്ടുപിന്നിലുള്ളത്. 11,984 തീർഥാടകരെ അയച്ച ബംഗ്ലാദേശാണ് അവസാന സ്ഥാനത്ത്.
ഹജ്ജിന്റെ തൊട്ടുമുമ്പ് ദുൽഖ അദ 29 ന് അവസാനിക്കുന്ന 10 മാസത്തെ ഉംറ സീസണിൽ ഉംറ തീർഥാടകർക്കും സന്ദർശകർക്കും സേവനങ്ങൾ നൽകുന്നതിന് ലൈസൻസുള്ള 470 സൗദി കമ്പനികളും സ്ഥാപനങ്ങളുമുണ്ട്.
സൗദി അറേബ്യ ഉംറ വിസ കാലാവധി ഒരു മാസത്തിൽ നിന്ന് മൂന്ന് മാസമായി നീട്ടി, തീർഥാടകർക്ക് അവരുടെ വിസ കാലയളവിൽ രാജ്യത്തുടനീളം യാത്ര ചെയ്യാൻ അനുവാദമുണ്ട്. അതേ സമയം ഹജ്ജ് സീസൺ ഓവർലാപ്പ് ചെയ്താൽ ഉം റ വിസ കാലാവധി മൂന്ന് മാസത്തിന് മുമ്പ് അവസാനിക്കും.
മേഖലയിലെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും തീർഥാടകരുടെ യാത്ര സുഗമമാക്കാനും ലക്ഷ്യമിട്ട് തീർഥാടകർക്ക് ആവശ്യമായ എല്ലാ സേവന പാക്കേജുകളും നൽകുന്നതിന് ഉംറ കമ്പനികളും സ്ഥാപനങ്ങളും പ്രതിജ്ഞാബദ്ധരാകേണ്ടതിന്റെ ആവശ്യകത ഹജ്, ഉംറ മന്ത്രാലയം ഊന്നിപ്പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa