Monday, April 7, 2025
Saudi ArabiaTop Stories

വെള്ളപ്പൊക്കത്തിൽ വാഹനവുമായി കുടുങ്ങിയയാളെ സൗദി സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി; താഴ് വര മുറിച്ച് കടക്കാൻ ശ്രമിച്ച സൗദി പൗരൻ അറസ്റ്റിൽ

മദീന: ഖൈബറിലെ അബന്നിഅം താഴ് വരയിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വാഹനവുമായി കുടുങ്ങിയയാളെ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ രക്ഷപ്പെടുത്തി.

കാറ്റും മഴയും അനുഭവപ്പെടുമെന്നും ജാഗ്രത പുലർത്തണമെന്നും ബന്ധപ്പെട്ടവർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേ സമയം ഹായിലിൽ ശക്തമായ മഴവെള്ളപ്പാച്ചിലിനിടെ ഒരു താഴ് വര കാറുമായി മുറിച്ച് കടക്കാൻ ശ്രമിച്ച സൗദി പൗരൻ അറസ്റ്റിലായി.

എല്ലാവരുടെയും സുരക്ഷ മാനിച്ച് താഴ്‌വരകളും പാറക്കെട്ടുകളും മുറിച്ചുകടക്കുന്നത് ഒഴിവാക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു.

സൗദിയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകളിൽ ശക്തമായ മഴയും വെള്ളപ്പാച്ചിലും ആലിപ്പഴ വർഷവും അനുഭവപ്പെട്ടിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്