Saturday, April 12, 2025
Saudi ArabiaTop Stories

അബ്ഷിറിൽ പുതിയ അഞ്ച് സേവനങ്ങൾ കൂടി ഉൾപ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം

സൗദി പൊതു സുരക്ഷാ വിഭാഗം ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് അൽ ബസ്സാമി, സൗദി ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ്റെ സംരക്ഷണത്തിൽ അബ്ഷിറിൽ പുതിയ അഞ്ച് സേവനങ്ങൾ കൂടി ഉൾപ്പെടുത്തിയത് ഉദ്ഘാടനം ചെയ്തു. പുതുതായി ചേർത്ത അഞ്ച് സേവനങ്ങൾ താഴെ വിവരിക്കുന്നു.

1.വാഹനങ്ങളുടെ കേട് വന്നതോ നഷ്ടപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകൾ മാറ്റി നൽകുക. അപേക്ഷകനു മുറൂർ ഹെഡ് ക്വാർട്ടേഴ്സ് സന്ദർശിക്കാതെ തന്നെ സ്പെഷ്യൽ ലോഗോ ഉള്ളതോ നീളത്തിലുള്ളതോ ആയ പ്ലേറ്റുകൾക്ക് അപേക്ഷിക്കാം.

2.നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ നംബർ പ്ളേറ്റുകളെ സംബന്ധിച്ച് അധികൃതരെ റിപ്പോർട്ട് ചെയ്യൽ.

3.എയർ ഗൺ സർവീസ് സെൻ്റർ. ആയുധങ്ങൾ വിൽക്കുന്ന കടകൾക്ക് എയർ ഗൺ സർവീസ് ചെയ്യുന്നതിനുള്ള അനുമതിക്കായി അപേക്ഷിക്കാം.

4.പാറ പൊട്ടിക്കുന്നതിനുള്ള ഉപകരണങ്ങൾക്കുള്ള പെർമിറ്റ്. ഇത് ഉപയോക്താക്കൾക്ക് പാറ പൊട്ടിക്കാനും നീക്കം ചെയ്യാനുമുള്ള ഉപകരണങ്ങൾക്കുള്ള പെർമിറ്റിനു അപേക്ഷിക്കാൻ സൗകര്യമാകും.

5.സന്ദർശക വിസയിൽ സൗദിയിലെത്തിയവർക്ക് വാഹനങ്ങൾ ഓടിക്കാനുള്ള ഓതറൈസേഷൻ. ഇത് റെൻ്റ് എ കാർ സ്ഥാപനങ്ങൾക്ക് വലിയ സൗകര്യമാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്