ലെവി ബാധകമാകുന്ന ഗാർഹിക തൊഴിലാളികൾക്ക് പ്രത്യേക സാഹചര്യങ്ങളിൽ ഇളവ് അനുവദിക്കുന്നതിന് സൗദി മന്ത്രി സഭാ അംഗീകാരം
റിയാദ്: ലെവി ബാധകമാകുന്ന ഗാർഹിക തൊഴിലാളികളെ പ്രത്യേക സാഹചര്യങ്ങളിൽ ലെവിയിൽ നിന്ന് ഒഴിവാക്കാനുള്ള സംവിധാനത്തിനു സൗദി മന്ത്രി സഭ അംഗീകാരം നൽകി.
ഒരു സൗദി തൊഴിലുടമക്ക് കീഴിൽ ആകെ നാലിലധികം ഗാർഹിക തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെങ്കിൽ നാലിൽ അധികമുള്ള ഓരോ തൊഴിലാളിക്കും ലെവി അടക്കണമെന്നതാണു നിലവിലെ നിയമം.
അതോടൊപ്പം ഒരു വിദേശ തൊഴിലുടമക്ക് കീഴിൽ രണ്ടിലധികം ഗാർഹിക തൊഴിലാളികളുണ്ടെങ്കിലും രണ്ടിലധികമുള്ള ഓരോ ഗാർഹിക തൊഴിലാളിക്കും ലെവി അടക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
എന്നാൽ ഇത്തരത്തിൽ ലെവിയില്ലാതെ അനുവദിനീയമായ പരിധിയിലധികം ഗാർഹിക തൊഴിലാളികളുള്ളവർക്ക് ചില അസാധാരണ സന്ദർഭങ്ങളിൽ മാനുഷിക പരിഗണന നൽകി ലെവിയിൽ നിന്ന് ഇളവ് നൽകാനുള്ള സംവിധാനത്തിനാണിപ്പോൾ മന്ത്രി സഭ അംഗീകാരം നൽകിയത്.
കൂടുതൽ ഗാർഹിക തൊഴിലാളികളെ ആവശ്യമുള്ള ചികിത്സാ കേസുകൾ, ഭിന്ന ശേഷിക്കാരെ പരിചരിക്കൽ എന്നിവ പോലുള്ള മാനുഷിക പരിഗണ ആവശ്യമുള്ള സന്ദർഭങ്ങളിലായിരികും ലെവി ഇളവ് ലഭിക്കുക.
മന്ത്രി സഭാ തീരുമാനം നിരവധി സ്വദേശി പൗരന്മാർക്കും ഗാർഹിക തൊഴിലാളികളുള്ള പല വിദേശികൾക്കും ആശ്വാസമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa