Saturday, April 19, 2025
Saudi ArabiaTop Stories

ഈ വർഷം അവസാനത്തോടെ 12 മേഖലകളിലെ സൗദിവത്ക്കരണ തീരുമാനം പൂർത്തിയാക്കും

റിയാദ്: 2022 അവസാനത്തോടെ 12 തൊഴിൽ മേഖലകളിൽ സൗദിവത്ക്കരണം നടപ്പാക്കാനുള്ള നേരത്തെയെടുത്ത തീരുമാനങ്ങൾ പൂർത്തിയാക്കുമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ് ഹി പറഞ്ഞു.

2021 ൽ സൗദി യുവതീ യുവാക്കൾക്ക് അനുകൂലമായ 32 സൗദിവത്ക്കരണ തീരുമാനങ്ങളായിരുന്നു പുറപ്പെടുവിച്ചിരുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മെഡിസിൻ, ഡെൻ്റ്റൽ, ഫാർമസി, എഞ്ചിനീയറിംഗ്, അക്കൗണ്ടിംഗ് എന്നിവ അവയിൽ പ്രധാനമാണ്.

സൗദി വത്ക്കരണ നിയമങ്ങൾ പാലിക്കുന്നതിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ 98 ശതമാനവും നീതി പുലർത്തുന്നുണ്ട്.

വേതനം നൽകുന്നതിലെ കൃത്യത പാലിക്കുന്നത് 80 ശതമാനത്തിലെത്തിയിട്ടുണ്ട്. സൗദി യുവതീ യുവാക്കളുടെ സ്വകാര്യ തൊഴിൽ മേഖലയിലെ സാന്നിദ്ധ്യം 22 ലക്ഷത്തിലെത്തി. ഇത് ചരിത്രമാണ്. സ്വദേശികളിലെ  തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായി കുറഞ്ഞു. ഇത് 2030 ആകുന്നതോടെ 7 ശതമാനമായി കുറക്കാനാണു ശ്രമമെന്നും മന്ത്രി വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്