Wednesday, April 16, 2025
Saudi ArabiaTop Stories

ഈ സീസണിൽ ഇത് വരെ ഉംറ നിർവ്വഹിച്ചത് 50 ലക്ഷം തീർഥാടകർ

ജിദ്ദ: നിലവിലെ ഉംറ സീസണിൽ മാത്രം രാജ്യത്തിനകത്തും പുറത്തും നിന്നുള്ള അഞ്ച് ദശലക്ഷത്തോളം തീർത്ഥാടകർ ഉംറ നിർവഹിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം വെളിപ്പെടുത്തി.

ചൊവ്വാഴ്ച നടന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് മന്ത്രാലയ ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്. മക്ക മേഖല ഡെപ്യൂട്ടി അമീറും കമ്മിറ്റി ചെയർമാനുമായ ബദർ ബിൻ സുൽത്താൻ രാജകുമാരന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിഅ, ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി. സാലിഹ് അൽ-ജാസർ, പാസ്‌പോർട്ട് ഡയറക്ടർ ലഫ്. ജനറൽ സുലൈമാൻ അൽ-യഹ്‌യ, പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്. ജനറൽ മുഹമ്മദ് അൽ-ബസാമി എന്നിവർ പങ്കെടുത്തിരുന്നു.

ഹിജ്റ 1444 ലെ ഹജ്ജ്, ഉംറ സീസണുകളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. 1444-ലെ ഹജ്ജ് സീസണിനായുള്ള അധികൃതരുടെ തയ്യാറെടുപ്പുകളെക്കുറിച്ചും സന്നദ്ധതയെക്കുറിച്ചും യോഗത്തിൽ ബദർ രാജകുമാരന് വിശദീകരിച്ചു.

ഹറം മസ്ജിദിലെ ഒരുക്കങ്ങളും തീർഥാടകരെ സ്വീകരിക്കാനും സേവിക്കാനുമുള്ള സൗകര്യങ്ങളും സംവിധാനങ്ങളുടെയും ജീവനക്കാരുടെയും സന്നദ്ധതയും, തീർത്ഥാടകരുടെ വരവും പോക്കും നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലെയും ജിദ്ദയിലെ ഇസ്‌ലാമിക് പോർട്ടിലെയും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വിഭാഗത്തിൻ്റെ ഒരുക്കങ്ങളും യോഗത്തിൽ വ്യക്തമാക്കി.

പുണ്യസ്ഥലങ്ങളിൽ ഹജ്ജ് തീർഥാടകർക്ക് സേവനം നൽകുന്നതിന് വിപുലമായ ക്രമീകരണങ്ങളും സൗകര്യങ്ങളും, മിനായിലെ തീർഥാടകരുടെ പാർപ്പിട മേഖലകൾ വർധിപ്പിക്കുന്നതിനുള്ള വികസന പദ്ധതികളുടെയും പാർപ്പിട പദ്ധതികളുടെയും പുരോഗതി, ഹറം മസ്ജിദിനു ചുറ്റുമുള്ള ട്രാൻസ്പോർട്ട് സ്റ്റേഷനുകളുടെ വികസനം എന്നിവ യോഗം അവലോകനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്