സൗദിയിൽ വൻ മയക്ക് മരുന്ന് വേട്ട; വീഡിയോ കാണാം
റിയാദിൽ 41 ലക്ഷത്തിലധികം മയക്ക് മരുന്ന് ഗുളികകൾ ഇറക്കുമതി ചെയ്യാനുള്ള ശ്രമം സൗദി കസ്റ്റംസുമായി സഹകരിച്ച് നാക്കോട്ടിക് കണ്ട്രോൾ ജനറൽ ഡയറക്ടറേറ്റ് തകർത്തു.
കോഫി ക്യാപ്സൂളുകളുടെ ഷിപ്മെൻ്റിനകത്ത് ഒളിപ്പിച്ച നിലയിൽ ആയിരുന്നു 41,00,309 ആംഫെറ്റാമിൻ ഗുളികകൾ സൗദിക്കകത്തേക്ക് കടത്താനുള്ള ശ്രമം നടന്നത്.
ഷിപ്മെൻ്റ് സ്വീകരിക്കാനെത്തിയ രണ്ട് സൗദികളെയും അതിർത്തി നിയമ ലംഘകനായ ഒരു യമനിയെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
പ്രതികളെ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പബ്ളിക് പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്.
കോഫി ക്യാപ്സൂൾ ഷിപ്മെൻ്റിനുള്ളിലായി മയക്ക് മരുന്ന് കടത്താനുള്ള ശ്രമം പിടി കൂടുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa