ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ രണ്ട് വിദ്യാർഥികൾ പനി ബധിച്ചതിനെത്തുടർന്ന് മരിച്ചു
ജിദ്ദ: ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ രണ്ട് വിദ്യാർഥികൾ പനി ബാധിച്ചതിനെത്തുടർന്ന് മരിച്ചത് പ്രവാസി സമൂഹത്തെ സങ്കടത്തിലാക്കി.
എൽ കെ ജി വിദ്യാർഥി സയ്യിദ് ഫർഹാനുദ്ദീൻ, രണ്ടാം ക്ലാസ് വിദ്യാർഥി അബ്ദുല്ല ജോദ്പുരി എന്നിവരാണ് മരിച്ചത്. ഇവർക്ക് ന്യുമോണിയ പിടിപെടുകയായിരുന്നു.
പനി പടരുന്ന സാഹചര്യത്തിൽ നവംബർ 17 വ്യാഴം മുതൽ സ്കൂളിലെത്തുന്ന മുഴുവൻ കുട്ടികളും മാസ്ക് ധരിക്കൽ നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
പനിയും ജലദോഷവും ബാധിച്ച കുട്ടികൾ സ്കൂളിലെത്തുന്നത് മറ്റുള്ളവർക്കും അവ പകരാനിട വരുത്തുന്നുണ്ടെന്നും അസുഖങ്ങൾ ഇല്ലാത്തവരെ മാത്രം സ്കൂളിലേക്ക് മാസ്ക് ധരിപ്പിച്ച് അയച്ചാൽ മതിയെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
ലീവെടുക്കുന്ന വിദ്യാർഥികൾക്ക് അസൈന്മെന്റുകളും പാഠഭാഗങ്ങളും വാട്സ് ആപ് വഴി ലഭ്യമാക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa