Monday, April 7, 2025
Saudi ArabiaTop Stories

സൗദിയിൽ ട്രക്ക് ഡ്രൈവർമാർക്ക് പ്രൊഫഷണൽ ഡ്രൈവർ കാർഡ് ഡിസംബർ 8 മുതൽ നിർബന്ധം

റിയാദ്: രാജ്യത്തെ മുഴുവൻ ചരക്ക് ഗതാഗത ട്രക്ക് ഡ്രൈവർമാരും “പ്രൊഫഷണൽ ഡ്രൈവർ” കാർഡ് ഇഷ്യു ചെയ്യേണ്ടതിന്റെ ആവശ്യകത സൗദി പൊതുഗതാഗത സമിതി ഊന്നിപ്പറഞ്ഞു.

ഈ വരുന്ന ഡിസംബർ 8 നാണ് ട്രക്ക് ഡ്രൈവർമാർക്ക് പൊഫഷണൽ ഡ്രൈവർ കാർഡ് ഇഷ്യു ചെയ്യൽ നടപ്പിലാക്കുന്നത്.

ട്രക്ക് മേഖലയിലെ ബിനാമി പ്രവണത അവസാനിപ്പിച്ച്, ഗതാഗത പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും ചരക്ക് ഗതാഗതത്തിന്റെ സുരക്ഷയ്ക്കും  ഡ്രൈവർമാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ആണ് പ്രൊഫഷണൽ  ഡ്രൈവർ കാർഡ് വഴി ലക്ഷ്യമാക്കുന്നത്.

ചരക്ക് ഗതാഗത പ്രവർത്തനത്തിൽ എല്ലാ ഹെവി ട്രാൻസ്പോർട്ട് ഡ്രൈവർമാരും ഈ തീരുമാനത്തിൽ ഉൾപ്പെടുന്നുവെന്ന് സമിതി വ്യക്തമാക്കി.

ഇലക്‌ട്രോണിക് ട്രാൻസ്‌പോർട്ടേഷൻ പോർട്ടൽ: naql.com വഴി ഡ്രൈവർമാർക്ക് ഒരു “പ്രൊഫഷണൽ ഡ്രൈവർ” കാർഡ് ഇഷ്യൂ ചെയ്യാമെന്നും കൂടുതൽ അന്വേഷണങ്ങൾക്ക്  ഏകീകൃത നമ്പർ: 19929-ൽ അതോറിറ്റിയെ ബന്ധപ്പെടാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്