നാല് സിംഹങ്ങളെ വളർത്തിയ സൗദി പൗരനെ അറസ്റ്റ് ചെയ്തു
അൽ ഖസീം: ഒരു റെസ്റ്റ് ഹൗസിൽ നാല് സിംഹങ്ങളെ വളർത്തിയ സൗദി പൗരനെ ഖസീം പോലീസ് അറസ്റ്റ് ചെയ്ത് പബ്ളിക് പ്രോസിക്യൂഷനു കൈമാറി.
നാഷനൽ സെൻ്റർ ഫോർ വൈൽഡ് ഡെവലപ്മെൻ്റ് സിംഹങ്ങളെ ആവശ്യമായ പരിചരണം നൽകുന്നതിനായി ഷെൽട്ടർ യൂണിറ്റിലേക്ക് മാറ്റിയിട്ടുണ്ട്.
ഒരു അപാർട്ട്മെൻ്റിൻ്റെ റെസ്റ്റ് ഹൗസിൽ വന്യ മൃഗങ്ങളെ വളർത്തുന്നതായി ഒരു സ്വദേശി പൗരൻ അധികൃതർ ക്ക് വിവരം നൽകുകയായിരുന്നു.
തുടർന്ന് വന്യ ജീവി സംരക്ഷണ വിഭാഗം സുരക്ഷാ വിഭാഗത്തിൻ്റെ സഹായത്തോടെ റെസ്റ്റ് ഹൗസിലെത്തിയായിരുന്നു സിംഹങ്ങളെ മാറ്റിയതും അറസ്റ്റ് നടന്നതും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa