ദേശീയ ദിനം; യു എ ഇ സ്വകാര്യ മേഖലക്ക് വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചു
അബുദാബി: അനുസ്മരണ ദിനവും ദേശീയ ദിനവും പ്രമാണിച്ച് സ്വകാര്യ മേഖലയ്ക്ക് വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ച് യു എ ഇ.
ഡിസംബർ 1 മുതൽ ഡിസംബർ 3, 2022 വരെ ആയിരിക്കും അവധി ദിനങ്ങളെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
2021-ലെയും 2022-ലേയും പൊതു-സ്വകാര്യ മേഖലകളിലെ പൊതു അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട യുഎഇ കാബിനറ്റ് പ്രമേയം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് മൂന്ന് ദിവസത്തെ ശമ്പളത്തോടെയുള്ള ഔദ്യോഗിക അവധി മന്ത്രാലയം പ്രഖ്യാപിക്കുന്നത്.
ഞായറാഴ്ച ഭൂരിപക്ഷം സ്ഥാപനങ്ങൾക്കും വാരാന്ത്യ അവധിയായതിനാൽ ഫലത്തിൽ ഡിസംബർ 1 വ്യാഴം മുതൽ ഡിസംബർ 4 ഞായർ വരെ നീളുന്ന നാല് ദിവസ അവധിയാണ് സ്വകാര്യ പൊതു മേഖലകൾക്ക് ലഭിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa