Sunday, April 13, 2025
Saudi ArabiaTop Stories

ദമാമിൽ നിന്ന് ഉംറക്കെത്തിയ കൊടക് സ്വദേശി മക്കയിൽ മരണപ്പെട്ടു

മക്ക: ദമാമിൽ നിന്ന് ഉംറക്കും മദീന സിയാറത്തിനുമായി വന്ന കർണാടക കൊടക് സുണ്ടിക്കൊപ്പ സ്വദേശി റഫീഖ് ഹസൻ(35 വയസ്സ് )മക്കയിലെ താമസ സ്ഥലത്ത് ഉറക്കത്തിൽ മരണപ്പെട്ടു.

രാത്രി ഉംറ നിർവ്വഹിച്ചു ജന്നത്തുൽ മുഅലക്ക് സമീപത്തുള്ള ലോഡ്ജിൽ ഉറങ്ങാൻ കിടന്നതായിരുന്നു റഫീഖ്.

നേരം പുലർന്ന് അധിക സമയം കഴിഞ്ഞും ഉണരാതെയായപ്പോൾ കൂടെയുള്ളവർ പോലീസിൽ വിവരം അറിയിച്ചത് പ്രകാരം  ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധന നടത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.

തുടർന്ന് മയ്യിത്ത് മക്കയിലെ കിങ് ഫൈസൽ ഹോസ്പിറ്റലിലേക്ക് മാറ്റി. റിയാദിലുള്ള സഹോദരൻ അബ്ദുൽ റസാഖ് മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

മരണാനന്തര നടപടി ക്രമങ്ങൾ മക്ക icf ക്ഷേമ കാര്യ സെല്ലിന്റെ നേതൃത്വത്തിൽ  നടന്നു വരുന്നു.നടപടികൾ പൂർത്തിയായാൽ മയ്യിത്ത് മക്കയിൽ മറവു ചെയ്യും. പിതാവ്: ഹസൻ. മാതാവ്: പരേതയായ ആയിഷ. ഭാര്യ സുമയ്യ.മകൾ ഇഫാ (6).

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്