Saturday, April 12, 2025
KeralaTop Stories

കാന്തപുരം എപി മുഹമ്മദ്‌ മുസ്‌ലിയാർ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ കാന്തപുരം എപി മുഹമ്മദ്‌ മുസ്‌ലിയാർ (72) അന്തരിച്ചു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെ 6 മണിക്കായിരുന്നു മരണം സംഭവിച്ചത്.

കാന്തപുരം എപി അബുബക്കർ മുസ് ലിയാരുടെ ആദ്യ കാല ശിഷ്യരിൽ പെടുന്ന മുഹമ്മദ്‌ മുസ്‌ലിയാർ സമസ്ത കേരള സുന്നി ജംഇയതുൽ ഉലമ സെക്രട്ടറിയായും കാരന്തൂർ മർക്കസ് സീനിയർ അദ്ധ്യാപകനായും വൈസ് പ്രിൻസിപ്പാളായും സേവനം അനുഷ്ടിക്കുകയായിരുന്നു.

കോഴിക്കോട് ജില്ലയിലെ നിരവധി മഹല്ലുകളുടെ ഖാളിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന അദ്ദേഹം ഇസ്‌ലാമിക കർമ്മ ശാസ്ത്ര മേഖലയിൽ പ്രാഗദ്ഭ്യം തെളിയിച്ച പണ്ഡിതനാണ്.

കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് ശിഷ്യന്മാരുള്ള മുഹമ്മദ്‌ മുസ്ലിയാരുടെ നിര്യാണത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ അനുശോചനം അറിയിച്ചു.

രാവിലെ 10 നു കാരന്തൂർ മർകസിൽ നടന്ന മയ്യിത്ത് നമസ്ക്കാരത്തിനു ആയിരക്കണക്കിനാളുകളായിരുന്നു പങ്കെടുത്തത്. വൈകുന്നേരം 4 മണിക്ക് കൊടുവള്ളി കരുവമ്പൊയിലിൽ ചുള്ള്യാട് മസ്ജിദിൽ നമസ്ക്കാരത്തിനു ശേഷം ജനാസ ഖബറടക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്