Saturday, September 21, 2024
QatarTop Stories

ഇക്വഡ്വർ രണ്ട് ഗോളിനു മുന്നിൽ; ലോകക്കപ്പ് ഫുട്ബോൾ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത് ഖുർആൻ പാരായണത്തോടെ

ദോഹ: ലോകക്കപ്പ് ഫുട്ബോൾ ടുറ്ണമെന്റിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തറിനെതിരെ ഇക്വഡ്വർ രണ്ട് ഗോളിനു മുന്നിൽ.

16 ആം മിനുട്ടിലും 31 ആം മിനുട്ടിലും എന്നർ വലൻസിയ ആണ് ഇക്വഡ്വറിനു വേണ്ടി  ഗോളുകൾ നേടിയത്.

ഹത്തറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ലോകക്കപ്പ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത് വിശുദ്ധ ഖുർ ആൻ പാരായണത്തോടെയായിരുന്നു.

”നിങ്ങളെ ആണിൽ നിന്നും പെണ്ണിൽ നിന്നും സൃഷ്ടിച്ചു; പരസ്പരം തിരിച്ചറിയാൻ ജനതകളും ഗോത്രങ്ങളുമാക്കി” എന്നർഥം വരുന്ന സൂക്തമായിരുന്നു പാരായണം ചെയ്തത്.

ഖത്തർ-ഇക്വഡാർ മത്സരത്തിനു സാക്ഷിയാകാൻ കാണികൾ എല്ലാ ഒരുക്കങ്ങളുമായി ഗ്യാലറിയിൽ നേരത്തെ ഇരിപ്പിടമുറപ്പിച്ചിരുന്നു.

സൗദി കിരീടാവകാശിയടക്കം വിവിധ രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ഉദ്ഘാടനച്ചടങ്ങിനു സാക്ഷിയാകാൻ ദോഹയിലെത്തിയിട്ടുണ്ട്.

എല്ലാവരെയും ഖത്തറിലേക്ക് ക്ഷണിക്കുക, എല്ലാ ജനങ്ങളെയും ഒരുമിച്ച് കൊണ്ടുവരിക, മനുഷ്യത്വത്തിലൂടെ ഭിന്നതകൾ മറികടക്കുക എന്നതാണ് ഉദ്ഘാടന ചടങ്ങിന്റെ സന്ദേശമെന്ന് ഫിഫ പ്രസ്താവനയിൽ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്