Saturday, September 21, 2024
QatarTop Stories

ഇരട്ട ഗോളുകളോടെ ലോകക്കപ്പ് 2022 ലെ ആദ്യ ജയം ഇക്വഡ്വറിന്

ദോഹ: ലോകകപ്പ് ഫുടബോൾ ടൂർണമെൻ്റ് 2022 ലെ കന്നി മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഇക്വഡ്വർ വിജയിച്ചു.

16 ആം മിനുട്ടിൽ ലഭിച്ച പെനാൽട്ടി കിക്കിലൂടെ ക്യാപ്റ്റൻ എന്നർ വലൻസിയ ഇക്വഡ്വറിനു വേണ്ടിയുള്ള ആദ്യ ഗോൾ നേടുകയായിരുന്നു.

തുടർന്ന് 31 ആം മിനിട്ടിൽ വലൻസിയ തന്നെ ഇക്വഡ്വറിനു വേണ്ടിയുള്ള രണ്ടാമത്തെ ഗോളും നേടിയതോടെ ആദ്യ മത്സരത്തിലെ മുഴുവൻ ഗോളുകളും വീണു കഴിഞ്ഞു.

ഇതോടെ ലോകക്കപ്പ് ചരിത്രത്തിൽ ഉദ്ഘാടന മത്സരത്തിൽ തോൽക്കുന്ന ആദ്യ ആതിഥേയ രാജ്യമായി ഖത്തർ.

മത്സരത്തിനിടെ ഗോൾ ലക്ഷ്യമാക്കി ഇക്വഡ്വർ മൂന്ന് ഷോട്ടുകൾ ഉതിർത്തപ്പോൾ ഖത്തർ ഒരു ഷോട്ട് പോലും ഗോൾ ലക്ഷ്യമാക്കി ഉതിർത്തില്ല.

ഇരു ടീമുകളും 15 വീതം ഫൗളുകൾ ചെയ്തപ്പോൾ ഖത്തറിനു 4 മഞ്ഞക്കാർഡുകളും ഇക്വഡ്വറിനു 2 മഞ്ഞക്കാർഡുകളുമാണു ലഭിച്ചത്.

ഗ്രൂപ്പ് എ ഇയിൽ പെട്ട നെതർലാൻഡും സെനഗലുമായാണു ഇരു ടീമുകൾക്കും ഇനി അടുത്ത മത്സരങ്ങൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്