Sunday, September 22, 2024
FootballQatarSaudi ArabiaSportsTop Stories

ആഹ്ലാദം അണപൊട്ടി; രാജകുമാരനെ എടുത്തുയർത്തി സൗദി താരങ്ങൾ : വീഡിയോ വൈറലാകുന്നു

സൗദിയുടെ അർജന്റീനക്കെതിരെയുള്ള വിജയത്തിൽ ആഹ്ലാദം അണപൊട്ടുന്ന വിവിധ വീഡിയോകൾ തരംഗമാകുന്നു.

സൗദി ടീമംഗങ്ങൾ സ്പോർട്സ് മന്ത്രി അബ്ദുൽ അസീസ് രാജകുമാരനുമായി ആഹ്ലാദം പങ്ക് വെക്കുന്ന വീഡിയോ ആണ് ഇതിൽ ശ്രദ്ധേയമായ ഒന്ന്.

കളിക്കാർക്കൊപ്പം ആർപ്പ് വിളിച്ചും അവരിൽ ഒരാളായും ആഹ്ലാദം പങ്കിട്ട രാജകുമാരനെ ആകാശത്തേക്ക് ഉയർത്തിയായിരുന്നു താരങ്ങൾ തങ്ങളുടെ സന്തോഷം പങ്ക് വെച്ചത്.

നേരത്തെ റിയാദിലെ കൊട്ടാരത്തിൽ വെച്ച് കളി കണ്ട കീരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ കൂടെയുണ്ടായിരുന്നവരെ ആലിംഗനം ചെയ്തും നന്ദിയുടെ സുജൂദ് ചെയ്തും ആഹ്ലാദം പങ്കിടുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

സൗദി സ്പോർട്സ് മന്ത്രി അബ്ദുൽ അസീസ് രാജകുമാരനെ കളിക്കാർ എടുത്തുയർത്തുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്