സൗദിയിൽ മാർച്ച് 23 സാമൂഹിക ഉത്തരവാദിത്വ ദിനമായി ആചരിക്കും
റിയാദ് : സൗദി അറേബ്യ എല്ലാ വർഷവും മാർച്ച് 23 സാമൂഹിക ഉത്തരവാദിത്ത ദിനമായി ആചരിക്കുമെന്ന് മന്ത്രി സഭ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
റിയാദിലെ അൽ-യമാമ കൊട്ടാരത്തിൽ ഇരു വിശുദ്ധ മസ്ജിദുകളുടെ സേവകനായ സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയാണ് തീരുമാനം അറിയിച്ചത്.
ആഗോള സാമ്പത്തിക ഭൂപടത്തിൽ അഭിമാനകരവും സുപ്രധാനവുമായ സ്ഥാനം വർദ്ധിപ്പിക്കുന്നതിന് രാജ്യത്തിന്റെ പങ്കാളിത്തത്തിന്റെ പ്രാധാന്യം മന്ത്രിസഭാ യോഗം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ, പ്രത്യേകിച്ച് പകർച്ചവ്യാധികൾ തടയുന്നതിലും പ്രതികരിക്കുന്നതിലും നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ ജി20 ഉച്ചകോടിയിലൂടെ സൗദിയുടെ സംഭാവനകൾ കാബിനറ്റ് ചൂണ്ടിക്കാട്ടി.
ഇന്തൊനേഷ്യ, തായ്ലാന്റ്, സൗത്ത് കൊറിയ രാജ്യങ്ങളിൽ കിരീടാവകാശി നടത്തിയ സന്ദർശനങ്ങളെയും ഫലങ്ങളെയും കാബിനറ്റ് പ്രശംസിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa