Sunday, September 22, 2024
FootballSaudi ArabiaTop Stories

സൗദി കളിക്കാർക്ക് ഒരു കോടി റിയാൽ പാരിതോഷികം പ്രഖ്യാപിച്ച് സൗദി വ്യവസായി; ഉപഭോക്താക്കൾക്ക് 14 കാറുകളുമായി ലുലു ഗ്രുപ്പ്

അർജന്റീനക്കെതിരെ വിജയം നേടിയ സൗദി ടീമിനു സൗദി വ്യവസായ പ്രമുഖൻ അബ്ദുല്ല അൽ ഉഥ്വൈം ഒരു കോടി റിയാൽ ( 21.5 കോടി ഇന്ത്യൻ രൂപ) പാരിതോഷികം പ്രഖ്യാപിച്ചു.

സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ സൂപർമാർക്കറ്റ് ശൃംഖലയായ ഉഥ്വൈം ഗ്രൂപിന്റെ മേധാവിയും സൗദിയിലെ പ്രമുഖ ധനികരിൽ ഒരാളും ആണ് അബ്ദുല്ല ഉഥ്വൈം.

അതേ സമയം അർജന്റീനക്കെതിരെയുള്ള സൗദി വിജയത്തിൽ സൗദിയിലെ ലുലു ഗ്രൂപും ഭാഗമാകുന്നുണ്ട്.

സൗദിയിലെ ലുലു ഉപയോക്താക്കളിലെ 14 ഭാഗ്യശാലികൾക്ക് ഫോർഡ് എസ്‌ യു വി കാറുകൾ പാരിതോഷികം നൽകിയാണ് ലുലു ഗ്രുപ്പ് വിജയാഘോഷത്തിൽ ഭാഗമാകുന്നത്.

ലുലു ബ്രാഞ്ചുകളിലെത്തുന്ന ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെയായിരിക്കും 14 ഭാഗ്യശാലികളെ കണ്ടെത്തുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്