Sunday, April 6, 2025
FootballQatarSportsTop Stories

ഏഷ്യൻ കുതിപ്പിൽ അടിപതറി ജർമ്മനി

ഖത്തർ 2022 ലോകക്കപ്പിൽ വീണ്ടും ഏഷ്യൻ കുതിപ്പ്.

ഗ്രുപ്പ് ഇ യിലെ ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജപ്പാൻ കരുത്തരായ ജർമ്മനിയെ തോൽപ്പിച്ചത്.

ആദ്യ പകുതിയിൽ പെനാൽട്ടിയിലൂടെ നേടിയ ഗോളിനു മുന്നിട്ടു നിന്ന ജർമ്മനിയുടെ ഗോൾ പോസ്റ്റിലേക്ക് രണ്ടാം പകുതിയിൽ 75 ആം മിനുട്ടിലും 83 ആം മിനുട്ടിലും പ്രഹരമേൽപ്പിച്ചായിരുന്നു ജപ്പാൻ വിജയക്കൊടി പറത്തിയത്.

കഴിഞ്ഞ ദിവസം സൗദി നേടിയ വിജയത്തിന്റെ തൊട്ട് പിറകെ മറ്റൊരു ഏഷ്യൻ ടീം കൂടെ കരുത്തന്മാരെ മലർത്തിയടിച്ച ആവേശത്തിലാണ് ഫുട്ബോൾ ലോകം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്