നാളെ സൗദിയിൽ എന്ത് കൊണ്ട് അവധി നൽകുന്നില്ല ? തൊഴിൽ നിയമ വിദഗ്ധർ മറുപടി നൽകുന്നു
ഫുട്ബോൾ വിജയത്തെത്തുടർന്ന് ബുധനാഴ്ച അവധി ലഭിച്ചപ്പോൾ സൗദിയിലെ സോഷ്യൽ മീഡിയകളിൽ പലരും ഉന്നയിച്ച ഒരു സംശയമായിരുന്നു എന്ത് കൊണ്ട് വ്യാഴാഴ്ച അവധി നൽകുന്നില്ല എന്നത്.
സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 128 പ്രകാരം രണ്ട് ഔദ്യോഗിക അവധി ദിനങ്ങൾക്കിടയിൽ ഒരു പ്രവൃത്തി ദിനം വന്നാൽ പ്രസ്തുത ദിനവും അവധിയായിരിക്കും എന്നാണ് വ്യവസ്ഥ.
ഇത് പ്രകാരം ബുധനാഴ്ചയിലെ സ്പെഷ്യൽ അവധിക്കും വെള്ളിയാഴ്ചയിൽ ഔദ്യോഗിക അവധിക്കും ഇടയിൽ വ്യാഴാഴ്ച വന്നതിനാൽ എന്ത് കൊണ്ട് വ്യാഴാഴ്ച അവധി നൽകുന്നില്ല എന്നതാണ് ചിലരുടെ സംശയം.
എന്നാൽ ഈ സംശയത്തിനു സൗദി തൊഴിനിയമ വിദഗ്ദ്ധർ വ്യക്തമായി മറുപടി നൽകിയത് അറേബ്യൻ മലയാളി കാണാനിടയായി. വിശദീകരണം ഇങ്ങനെയാണ്.
” രണ്ട് ഔദ്യോഗിക അവധി ദിനങ്ങൾക്കിടയിൽ ഒരു പ്രവൃത്തി ദിനം വരുംബോഴാണ് പ്രസ്തുത ദിവസവും അവധി നൽകുക. എന്നാൽ ബുധനാഴ്ച സൗദി വിജയത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച അവധി അസാധാരണ അവധി ഗണത്തിൽ ആണ് പെടുന്നത്. ഔദ്യോഗിക അവധി അല്ല. ആയതിനാൽ ആർട്ടിക്കിൾ 128 ഇവിടെ ബാധകമാകില്ല.” സ്വാഭാവികമായും വ്യാഴാഴ്ച ഔദ്യോഗിക അവധിയും ലഭിക്കില്ല. എന്നാണ് വിശദീകരണം..
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa