ഇന്നലെ ഉറക്കം എങ്ങനെയുണ്ടായിരുന്നു ? അബ്ദുൽ അസീസ് രാജകുമാരനോട് കുശലാന്വേഷണം നടത്തി ഖത്തർ അമീർ
ദോഹ: അർജന്റീനക്കെതിരെയുള്ള സൗദിയുടെ വിജയം അറബ് ലോകത്തിനു തന്നെ വലിയ അഭിമാനവും സന്തോഷവുമായി മാറിയിരിക്കുകയാണിപ്പോൾ.
“അറബികൾക്ക് ആനന്ദം, നിങ്ങൾ ഞങ്ങളെ സന്തോഷവാന്മാരാക്കി, മനസ്സ് നിറച്ചു” – ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് സൗദി ടീമിനെ അഭിനന്ദിച്ചതിങ്ങനെയായിരുന്നു.
അതിനിടെ മൊറോക്കോയും ക്രൊയേഷ്യയും തമ്മിലുള്ള മത്സരത്തിനിടെ ഖത്തർ അമീറും സൗദി സ്പോർട്സ് മന്ത്രി അബ്ദുൽ അസീസ് രാജകുമാരനും തമ്മിൽ കുശലാന്വേഷണം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.
സൗദിയുടെ വിജയത്തിന്റെ രാവായിരുന്നതിനാൽ, “ഇന്നലെ ഉറക്കം എങ്ങനെയുണ്ടായിരുന്നു” എന്ന് രാജകുമാരനോട് ചോദിച്ച്.പൊട്ടിച്ചിരിച്ച് ഖത്തർ അമീർ തോളിൽ കയ്യിട്ട് നിൽക്കുന്ന ദൃശ്യമാണ് വൈറലായത്. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q