സൗദിയുടെ വിവിധ പ്രദേശങ്ങളിൽ മഴക്ക് സാധ്യത; ജാഗ്രതാ മുന്നറിയിപ്പുമായി മക്ക സിവിൽ ഡിഫൻസ്
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (വ്യാഴം) പ്രതീക്ഷിക്കുന്ന കാലാവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ട് ദേശീയ കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കി.
മക്ക അൽ മുകറമ, മദീന അൽ-മുനവ്വറ, തബൂക്ക്, വടക്കൻ അതിർത്തികൾ, ഹായിൽ, അൽ-ഖസീം എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ സജീവമായ കാറ്റിനൊപ്പം ഇടത്തരം മുതൽ ശക്തമായ മഴയും അനുഭവപ്പെടുമെന്ന് റിപ്പോർട്ട് പ്രതീക്ഷിക്കുന്നു.
ജിസാൻ, അസിർ, അൽ-ബഹ, കിഴക്കൻ മേഖലയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടായേക്കും..
വടക്കൻ അതിർത്തികൾ, ഖുറയ്യാത്ത്, തുറൈഫ്, കിഴക്കൻ മേഖലയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ രാത്രിയിലും അതിരാവിലെയും മൂടൽമഞ്ഞ് രൂപപ്പെടാം.
വിവിധ നഗരങ്ങളിൽ പ്രതീക്ഷിക്കുന്ന താപനില ഇപ്രകാരമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം ചൂണ്ടിക്കാട്ടി. മക്ക അൽ മുകറമ, റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ 29 ഡിഗ്രി, മദീനയിൽ 26 ഡിഗ്രി, ജിദ്ദയിൽ 30 ഡിഗ്രി, അബഹയിൽ 21 ഡിഗ്രി).
അതേ സമയം ശക്തമായ പേമാരിയും കാറ്റും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മക്ക സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
ജിദ്ദ, റാബിഗ്, ഖുലൈസ് എന്നീ സ്ഥലങ്ങൾക്ക് പുറമെ യാംബുവിലെയും വാദി അൽ ഫർ ഇലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa