ജിദ്ദയിൽ വീണ്ടും മഴക്കെടുതിയുണ്ടായപ്പോൾ വിദേശിയായ ഫർമാൻ അലിയെ ഓർത്ത് സൗദി സോഷ്യൽ മീഡിയ
ഇന്നലെയുണ്ടായ കനത്ത പേമാരിയുടെ കെടുതികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിലൂടെ പ്രചരിക്കുന്നതിനിടെ വിദേശിയായ ഫർമാൻ അലി ഖാനെ ഓർത്ത് സൗദിയിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ.
2009 ൽ ജിദ്ദയിൽ ശക്തമായ വെള്ളപ്പൊക്കമുണ്ടായ സമയത്ത് രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ രക്തസാക്ഷിയായ ആളായിരുന്നു പാകിസ്ഥാൻ സ്വദേശിയായ ഫർമാൻ അലി ഖാൻ.
വെള്ളപ്പൊക്കത്തിൽ നിരവധി പേർ കുടുങ്ങിയതായി കേട്ട ഫർമാൻ അലി തന്റെ ബഖാല അടച്ച് രക്ഷാ പ്രവർത്തനങ്ങൾക്കായി ഇറങ്ങുകയായിരുന്നു.
ഫർമാൻ അലിയുടെ ഉദ്യമത്തിന്റെ ഫലമായി നിരവധി പേരാണ് വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെട്ടത്.
രക്ഷാ പ്രവർത്തനത്തിനിടെ മരിച്ച ഫർമാൻ അലിക്ക് പിന്നീട് സൗദി സർക്കാർ കിംഗ് അബ്ദുൽ അസീസ് മെഡൽ ഫസ്റ്റ് ഗ്രേഡ് പ്രഖ്യാപിച്ച് ആദരിച്ചിരുന്നു.
അതോടൊപ്പം ജിദ്ദയിലെ ഒരു റോഡിനു ഫർമാൻ അലിയുടെ പേര് നൽകുകയും അദ്ദേഹത്തിന്റെ പേരിൽ പള്ളി നിർമ്മിക്കുകയും ഒരു ഹെൽത്ത് സെന്ററിനു അദ്ദേഹത്തിന്റെ പേരിടുകയും ചെയ്തിരുന്നു.
ഫർമാൻ അലിയുടെ കുടുംബത്തിനു സൗജന്യ ഹജ്ജ് സൗകര്യമൊരുക്കിയും അദ്ദേഹത്തിന്റ കുടുംബത്തിനു വീട് നിർമ്മിച്ചും മറ്റു സഹായങ്ങൾ നൽകിയും സൗദി സര്ക്കാർ ആദരിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa