Tuesday, November 26, 2024
FootballQatar

സെനഗൽ ഈ ലോകക്കപ്പിലെ കറുത്ത കുതിരകളാകുമോ?

ദോഹ: ആതിഥേയരായ ഖത്തറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചതോടെ സെനഗലിന്റെ പ്രീക്വാർട്ടർ സാധ്യത വർദ്ധിച്ചു.

ഗ്രുപ്പ് എ ഇയിലെ ഇന്നത്തെ മത്സരത്തിൽ 41, 48, 84 മിനുട്ടുകളിൽ സെനഗൽ ഗോളുകൾ നേടിയപ്പോൾ 78 ആം മിനുട്ടിലായിരുന്നു ഖത്തറിന്റെ ഏക മറുപടി ഗോൾ പിറന്നത്.

ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ ഇക്വഡ്വറിനെതിരെ വിജയിച്ചാൽ സെനഗലിനു പ്രീക്വാർട്ടർ ഉറപ്പിക്കാം.

പരിക്കേറ്റ സാദിയോ മാനെയെക്കൂടാതെ കളിക്കാനിറങ്ങുന്ന സെനഗൽ ടീം പക്ഷേ പോരാട്ട വീര്യത്തിൽ ഒരു കുറവും വരുത്തിയിട്ടില്ല എന്നതാണ് കഴിഞ്ഞ കളികളിൽ നിന്ന് വ്യക്തമാകുന്നത്.

അതേ സമയം ഇന്നത്തെ പരാജയത്തോടെ ഖത്തർ പുറത്താകാനുള്ള സാധ്യത ഏറെ വർദ്ധിച്ചിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്