Sunday, September 22, 2024
Saudi ArabiaTop Stories

മദീനയിൽ കാറുമായി അഭ്യാസ പ്രകടനം; മൂന്ന് പേർക് പരിക്ക്; ഡ്രൈവർ അറസ്റ്റിൽ: വീഡിയോ

കാറുമായി അഭ്യാസ പ്രകടനം നടത്തുന്നതിനിടെ മൂന്ന് പേർക്ക് പരിക്കേറ്റ സംഭവത്തിൽ ഉത്തരവാദിയായ ഡ്രൈവറെ മദീന പ്രവിശ്യാ പോലീസ് അറസ്റ്റ് ചെയ്തു.

അപകടത്തിൻ്റെ സിസിടിവി ദൃശ്യത്തിൽ ഒരു സ്ത്രീയും കുട്ടിയും അതുഭുതകരമായി രക്ഷപ്പെടുന്നത് കാണിക്കുന്നുണ്ട്.

അഭ്യാസ പ്രകടനത്തിനിടെ കാർ മറ്റൊരു കാറുമായി കൂട്ടി മുട്ടുകയും ആ കാർ മറ്റൊരു കാറുമായി ഇടിക്കുകയും ചെയ്തതിനാൽ സ്ത്രീയും കുട്ടിയും അപകടത്തിൽ പെടാതെ രക്ഷപ്പെടുകയായിരുന്നു.

അപകടത്തിൻ്റെ ക്ളിപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവത്തിനുത്തരവാദിയായ ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആളുകൾ സോഷ്യൽ മീഡിയകളിലൂടെ ശക്തമായി ആവശ്യപ്പെട്ടിരുന്നു.

അപകടത്തിൽ ആകെ മൂൂന്ന് പേർക്ക് പരിക്കേറ്റതായും പ്രതിക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നൽകുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

വാഹനാപകടത്തിൽ നിന്ന് സ്ത്രീയും കുട്ടിയും അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ കാണാം.

https://www.instagram.com/reel/ClZUiZOMEQz/?igshid=YmMyMTA2M2Y=

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്