Sunday, September 22, 2024
FootballQatarSaudi ArabiaSportsTop Stories

സൗദി അറേബ്യ ഇന്ന് പോളണ്ടിനെതിരെ

ദോഹ: ഖത്തർ ലോകക്കപ്പ് 2022 – ഗ്രുപ്പ് സിയിൽ – ഇന്ന് സൗദി അറേബ്യയും പോളണ്ടും തമ്മിലുള്ള മത്സരം ആവേശകരമാകും.

ആദ്യ മത്സരത്തിൽ അർജന്റീനയെ അട്ടിമറിച്ച ആവേശത്തിൽ ഇറങ്ങുന്ന സൗദിക്ക് മുമ്പിൽ പോളണ്ടിനു വിയർക്കേണ്ടി വരും എന്നാണ്‌ വിലയിരുത്തൽ.

ഫിഫ റാങ്കിംഗിൽ പോളണ്ട് 26 ആം സ്ഥാനത്താണുള്ളതെങ്കിൽ സൗദിയുടെ സ്ഥാനം 51 ആണ്. എന്നാൽ ജയത്തിനു മുന്നിൽ റാങ്കിംഗ് ഒരു തടസ്സമല്ല എന്ന് സൗദി ആദ്യ മത്സരത്തിൽ തെളിയിച്ചതാണ്.

അതേ സമയം അടുത്ത മത്സരത്തിൽ അർജന്റീനയുമായാണ് ഏറ്റ് മുട്ടാനുള്ളത് എന്നതിനാൽ ഇന്നത്തെ മത്സരത്തിൽ വിജയിക്കേണ്ടത് പോളണ്ടിനും ശക്തരായ മെക്സികോയാണ് അടുത്ത തങ്ങളുടെ എതിരാളികൾ എന്നതിനാൽ ഇന്നത്തെ മത്സരത്തിൽ ജയിക്കേണ്ടത് സൗദിക്കും ഒരു പോലെ അനിവാര്യമാണ്.

ഏതായാലും ഇന്ന് ഖത്തർ സമയം വൈകുന്നേരം 4 നു എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സൗദി പോളണ്ട് മത്സരം തീപാറുമെന്ന് ഉറപ്പ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്