Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ വൻ വാഹനാപകടം; 9 മരണം

സൗദിയിലെ റിയാദ് പ്രവിശ്യയിൽ വെള്ളിയാഴ്ചയുണ്ടായ വൻ വാഹനാപകടത്തിൽ 9 പേർ മരിക്കുകയും 2 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റെഡ്ക്രസന്റ് ഔദ്യോഗികമായി അറിയിച്ചു.

അൽ റയ്ൻ റോഡിനും വാദി ദവാസിറിനും ഇടയിൽ വെച്ചാണ് അപകടം. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ഹിജ്രതുന്നുമൈസിനു സമീപം അപകടം നടന്ന വിവരം റിയാദ് പ്രവിശ്യാ റെഡ് ക്രസന്റ് ടീമിനു ലഭിക്കുകയും ടീം  ഉടൻ സംഭവ സ്ഥലത്തേക്ക് എത്തുകയും ചെയ്തിരുന്നു.

ആംബുലൻസ് ടീം പരിക്കേറ്റവരെ ഉടൻ ആശുപത്രികളിൽ എത്തിച്ചതായും റെഡ് ക്രസന്റ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്