വിദേശ ഡ്രൈവിംഗ് ലൈസൻസുമായി സൗദിയിൽ വിസിറ്റിംഗ് വിസക്കാർക്ക് എത്ര കാലം വാഹനം ഓടിക്കാം ? വിശദീകരണം നൽകി മുറൂർ
ട്രാഫിക് നിയമങ്ങളുമായി ബന്ധപ്പെട്ട വിവിധ സംശയങ്ങൾക്ക് സൗദി ട്രാഫിക് വിഭാഗം മറുപടി നൽകി.
ഒരു വാഹനമുടമക്ക് ട്രാഫിക് പിഴ ഉണ്ടെങ്കിൽ അയാളുടെ വാഹനം മറ്റൊരാൾക്ക് വിൽക്കാൻ പറ്റുമോ എന്നത് സംബന്ധിച്ച് മുറൂർ വിശദീകരണം നൽകി.
ട്രാഫിക് പിഴ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിൽ നിന്ന് തടയുന്നില്ല. അതേ സമയം വാഹനത്തിന്റെ രെജിസ്റ്റ്രേഷനും ഫഹ്സും കാലവധിയുള്ളതായിരിക്കണം എന്നത് നിബന്ധനയാണ് എന്നാണ് മുറൂർ പ്രതികരിച്ചത്.
ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ചോ വിദേശ രാജ്യങ്ങളുടെ ലൈസൻസ് ഉപയോഗിച്ചോ വിസിറ്റിംഗ് വിസക്കാർക്ക് സൗദിയിൽ എത്ര കാലം വാഹനമോടിക്കാമെന്നത് സംബന്ധിച്ചും മുറുർ വിശദീകരണം നൽകി.
വിസിറ്റിംഗ് വിസക്കാർക്ക് ഒരു വർഷം വരെ ഇന്റർനാഷണൽ/വിദേശ രാജ്യങ്ങളുടെ വാലിഡിറ്റിയുള്ള ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനമോടിക്കാമെന്നാണ് മുറൂർ വ്യക്തമാക്കിയത്.
അതേ സമയം വെള്ളപ്പാച്ചിൽ ഉണ്ടാകുന്ന സമയങ്ങളിൽ താഴ് വരകളും വെള്ളക്കെട്ടുകളും മുറിച്ച് കടക്കാൻ ശ്രമിച്ചാൽ 5000 മുതൽ 10000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് മുറൂർ വീണ്ടും മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa