Saturday, November 23, 2024
Saudi ArabiaTop Stories

അബ്ഷിർ വഴി ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറുന്നതിനുള്ള നിബന്ധനകൾ

ജിദ്ദ: അബ്ഷിർ വഴി ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റം സാധ്യമാകുന്നതിനുള്ള വ്യവസ്ഥകൾ സൗദി ജവാസാത്ത് വ്യക്തമാക്കി.

1.നിലവിലെ സ്പോൺസർ തൊഴിലാളിയുടെ സേവനങ്ങൾ കൈമാറുക.

2.തൊഴിലാളിയും പുതിയ തൊഴിലുടമയും 7 ദിവസത്തിനുള്ളിൽ സ്പോൺസർഷിപ്പ് മാറ്റം അംഗീകരിക്കുക.

3.പുതിയ സ്പോൺസർക്കും ഗാർഹിക തൊഴിലാളിക്കും ട്രാഫിക് നിയമ ലംഘനങ്ങൾ നിലവിലുണ്ടാകാതിരിക്കുക.

4.സിസ്റ്റത്തിൽ തൊഴിലാളി ജോലിയിൽ നിന്ന് ഒളിച്ചോടിയതായി (ഹുറൂബ്) രേഖപ്പെടുത്താതിരിക്കൽ.

5.ഗാർഹിക തൊഴിലാളിയുടെ കഫാല മാറുന്നത് നാലാമത്തെ പ്രാവശ്യത്തിൽ അധികം ആകാതിരിക്കുക.

6.ഇഖാമയിൽ 15 ദിവസമോ അതിലധികമോ ദിവസങ്ങൾ കാലാവധിയുണ്ടായിരിക്കുകയും കഫാല മാറ്റത്തിനുള്ള ഫീസ് അടക്കുകയും ചെയ്യുക. എന്നിവയാണ് അബ്ഷിർ വഴി ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറാനുള്ള വ്യവസ്ഥകൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്