റിയാദിൽ നടു റോഡിലെ ഒട്ടകം; വിശദീകരണവുമായി മുറൂർ; വീഡിയോ കാണാം
കഴിഞ്ഞ ദിവസം റിയാദിലെ തുർക്കി അവ്വൽ റോഡിലൂടെ വാഹനങ്ങൾക്കിടയിൽ ഒരു ഒട്ടകം നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത് സംബന്ധിച്ച് ട്രാഫിക് വിഭാഗം വിശദീകരണം നൽകി.
പ്രസ്തുത ഒട്ടകം ഒരു വാഹനത്തിൽ നിന്ന് താഴെ വീണതായിരുന്നുവെന്നും താഴെ വീണത് മറ്റൊരു വാഹനത്തിനും കേടുപാടുകൾ സംഭവിക്കാൻ ഇടയായതായും ട്രാഫിക് വിഭാഗം വെളിപ്പെടുത്തി.
ഒട്ടകത്തെ കൈമാറുന്നതിനായി നാഷണൽ സെന്റർ ഫോർ വൈൽഡ് ഡെവലപ്മെന്റുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയിരുന്നുവെന്നും മുറൂർ വ്യക്തമാക്കി.
ഒട്ടകം റോഡിൽ സഞ്ചരിക്കുന്നതും മറ്റു വാഹനങ്ങളുമായി കൂട്ടിമുട്ടുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa