Sunday, September 22, 2024
FootballQatarTop Stories

സെനഗൽ പ്രീക്വാർട്ടറിൽ

ഫിഫ 2022 ലോകക്കപ്പിലെ ഗ്രുപ്പ് എ യിലെ ആവേശകരമായ മൂന്നാം റൗണ്ട് മത്സരത്തിൽ ഇക്വഡോറിനെ തോൽപ്പിച്ച് സെനഗൽ പ്രീക്വാർട്ടറിൽ പ്രവേശിച്ചു.

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ആഫ്രിക്കൻ കരുത്തരായ സെനഗൽ പൊരുതിക്കളിച്ച ഇക്വഡ്വറിനെ തോൽപ്പിച്ചത്.

44 ആം മിനുട്ടിൽ ഇസ്മയില പെനാൽട്ടിയിലൂടെ നേടിയ ഗോളിനു സെനഗൽ മുന്നിട്ട് നിന്നെങ്കിലും 67 ആം മിനുട്ടിൽ മൊഇസസിന്റെ ഗോളിലൂടെ ഇക്വഡ്വർ സമനില നേടി. എന്നാൽ 70 ആം മിനുട്ടിൽ കോളിബാലി നേടിയ ഗോളിൽ സെനഗൽ തങ്ങളുടെ വിജയം ഉറപ്പിക്കുകയായിരുന്നു.

ഗ്രുപ്പ് എ യിലെ മറ്റൊരു മത്സരത്തിൽ ഖത്തർ നെതർലാന്റിനെതിരെ 2-0 ത്തിനു പരാജയപ്പെട്ടിരൂന്നു. മൂന്നാം റൗണ്ട് മത്സരങ്ങൾ അവസാനിച്ചതോടെ ഗ്രുപ്പ് എ യിൽ നിന്ന് 16 റൗണ്ടിലേക്ക് നെതർലാന്റും സെനഗലും യോഗ്യത നേടി. ഖത്തറും ഇക്വഡ്വറും പുറത്താകുകയും ചെയ്തു.

ഇന്നത്തെ വിജയത്തോടെ 2014 നു ശേഷം 16 റൌണ്ടിൽ കടക്കുന്ന ആദ്യത്തെ ആഫ്രിക്കൻ രാജ്യമായി സെനഗൽ മാറി.

2002 ൽ സെനഗൽ ലോകക്കപ്പിൽ അത്ഭുതം കാണിച്ച് പ്രവേശിച്ച സമയം അന്ന് ടീം ക്യപ്റ്റനായിരുന്ന അലിയോ സീസെ ആണ് ഇന്നത്തെ സെനഗൽ ടീം കോച്ച് എന്നതും ശ്രദ്ധേയമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്