Monday, November 25, 2024
Saudi ArabiaTop Stories

സൗദി ലോകകപ്പിൽ നിന്നും പുറത്തായി

നിർണായക മത്സരത്തിൽ മെക്സിക്കോയോട് പരാജയപ്പെട്ട് സൗദി ലോകകപ്പിൽ നിന്ന് പുറത്തായി. വിജയം അനിവാര്യമായിരുന്ന ഇന്നത്തെ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മെക്സിക്കോ സൗദിയെ പരാജയപ്പെടുത്തിയത്.

ആദ്യ മത്സരത്തിൽ അർജന്റീനയെ പരാജയപ്പെടുത്തിയതിലൂടെ ഈ ലോകകപ്പിലെ ശ്രദ്ധേയമായ ടീമായി മാറിയ സൗദി, രണ്ടാം മത്സരത്തിൽ പോളണ്ടിനോടും പരാജയപ്പെടുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. രണ്ടാം പകുതി ആരംഭിച്ച ഉടനെ തന്നെ മെക്സിക്കോ സൗദിയുടെ ഗോൾവല കുലുക്കി 47 ആം മിനിറ്റിൽ ഹെൻറി മാർട്ടിൻ ആണ് ഗോൾ നേടിയത്.

കൂടുതൽ സമയവും പന്ത് കൈവശം വെച്ചിരുന്ന മെക്സിക്കോ 52 ആം മിനിറ്റിൽ ലീഡുയർത്തി. ലൂയിസ് ഷാവേസ് ആണ് രണ്ടാം ഗോൾ നേടിയത്.

സൗദിക്ക് വേണ്ടി ഇഞ്ചുറി ടൈമിൽ സാലിം അൽ-ദൗസരിയാണ് ആശ്വാസ ഗോൾ നേടിയത്.

സൗദിക്കെതിരെ വിജയിച്ചെങ്കിലും മെക്സിക്കോയും രണ്ടാം റൗണ്ട് കാണാതെ പുറത്തായി. പോയിന്റ് നിലയിൽ പോളണ്ടിനോടൊപ്പം തുല്യത പുലർത്തിയിരുന്ന മെക്സിക്കോ ഗോൾ ശരാശരിയിൽ ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായതോടെ പോളണ്ട് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.

പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത അർജന്റീന ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാർട്ടറിൽ പ്രവേശിച്ചു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa