Sunday, September 22, 2024
FootballQatarTop Stories

കോസ്റ്റാറിക്കയെ തകർത്തിട്ടും ജർമ്മനി പുറത്ത്

ദോഹ: കോസ്റ്റാറിക്കയെ 4-2 ന് തോൽപ്പിച്ചെങ്കിലും ഗ്രുപ്പിൽ ഗോൾ ശരാശരിയിൽ സ്പെയിനിനു പിറകിലായതിനാൽ ജർമ്മനി പ്രീക്വാർട്ടറിൽ കടക്കാതെ പുറത്തായി.

ഗ്രുപ്പ് ഇ യിൽ നിന്ന് ജപ്പാനും സ്പെയിനുമാണ് 16 സ്ക്വാഡിലേക്ക് യോഗ്യത നേടിയത്.

ജപ്പാൻ സ്പെയിനിനെ അട്ടിമറിച്ചതോടെയാണ് ജർമ്മനിയുടെ വിജയം ഫലം കാണാതെ പോയത്. ജർമ്മനിക്കും സ്പെയിനിനും ഒരേ പോയിന്റ് ആണെങ്കിലും നേരത്തെ കോസ്റ്റാറിക്കയെ 7-0 ത്തിനു തകർത്തത് സ്പെയിനിനു ഗോൾ ശരാശരിയിൽ അനുഗ്രഹമാകുകയും 16 റൌണ്ടിലേക്ക് പ്രവേശനം സാധ്യമാക്കുകയും ചെയ്യുകയായിരുന്നു.

തുടർച്ചയായ രണ്ടാം ലോകക്കപ്പിലാണ് ജർമ്മനി പ്രീക്വാർട്ടറിൽ കടക്കാതെ പുറത്താകുന്നത് എന്നത് ശ്രദ്ധേയമാണ്.

കളിക്കിടെ വൺലവ് ആംബാൻഡ് ധരിക്കുന്നതിനെതിരെ അച്ചടക്കനടപടി മുന്നറിയിപ്പ് നല്കിയ ഫിഫക്കെതിരെ പ്രതിഷേധിച്ച് ആദ്യ മത്സരത്തിനു മുമ്പുള്ള ഗ്രുപ്പ് ഫോട്ടോഷൂട്ടിനിടെ ജർമ്മൻ താരങ്ങൾ വായ പൊത്തിയത് ചർച്ചയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്